കൊച്ചി: സാംസങിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ നോട്ട് ത്രീയും സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യന്‍ വിപണിയില്‍ എത്തി. ഈ മാസം 25മുതല്‍ ഇവ റീട്ടേയില്‍ വിപണിയില്‍ ലഭ്യമാകും. അന്‍പതിനായിരം രൂപയ്ക്ക് കൃത്യം 100 രൂപ കുറച്ച് 49,900 രൂപയാണ് നോട്ട് ത്രീക്ക് സാംസങ് ഇന്ത്യയിലിട്ടിരിക്കുന്ന വില. കമ്പനി ഇന്ത്യയിലിറക്കുന്ന ഏറ്റവും വില കൂടിയതും മുന്തിയ സൗകര്യങ്ങളുള്ള ഫോണും കൂടിയാണ് നോട്ട് ത്രീ. 168 ഗ്രാമാണ് ഭാരം.
ഈ ആന്‍ഡ്രോയ്ഡ് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.7 ഇഞ്ച് ആയിരിക്കും. 13 മെഗാ പിക്‌സലിന്റെ അത്യുജ്ജ്വല ക്യാമറയും ഒപ്പമുണ്ട്. കറുപ്പ്, വെളുപ്പ്, പിങ്ക് നിറങ്ങളില്‍ ലഭ്യമാണ്. 24 മണിക്കൂര്‍ ബാക്ക് അപ് ഉള്ള 3,200 എംഎഎച്ച് ബാറ്ററിയാണ് നോട്ട് ത്രീയിലുള്ളത്. ഫോണില്‍ നോട്ട് എടുക്കുന്നതിനും വിവിധ ആപ്‌ളിക്കേഷനുകളിലേക്കു പ്രവേശിക്കുന്നതിനും എസ് പെന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ssസാംസങ് ആദ്യമായി അവതരിപ്പിച്ച സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യന്‍ വിപണിയിലെത്തി. ഒരു സ്മാര്‍ട് ഫോണിന്റെ സൗകര്യങ്ങളെല്ലാം കൈത്തണ്ടയില്‍ ഒരുതുങ്ങുന്ന ഗാലക്‌സി ഗീയറിന് 22,990 രൂപയാണ് വില. 1.63 ഇഞ്ചാണ് ഗീയറിന്റെ സ്‌ക്രീന്‍ വലിപ്പം. 1.9 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി ഗീയറിലുള്ളത്.