മഴ നനയാന്‍ തയ്യാറായി സാംസങ് ഗാലക്സി എസ് 4 ആക്റ്റവ്,

മഴകൊണ്ടാല്‍ പ്രശ്നമില്ല, വെള്ളത്തില്‍ വീണാല്‍ പ്രശ്നമില്ല, ചളിയില്‍ പൊതിഞ്ഞാല്‍ പ്രശനമില്ല… അടുത്തിടെ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ നിന്ന് കേട്ട വാര്‍ത്തകള്‍ ഇതെല്ലാമായിരുന്നു. സോണിയുടെ എക്സ്പീരിയ സീരിസിലെ ഫോണുകളായിരുന്നു ഇത്തരം അവകാശവാദങ്ങളുമായി പുറത്തിറങ്ങിയിരുന്നത്.

 പ്രത്യേകിച്ചും സോണിയുടെ എക്സ്പീരിയ ZR. എന്നാലിതാ സാംസങിന്‍റെ ഒന്നാം നിര ഫോണായ ഗാലക്സി എസ് 4 ഉം മഴ നനയാനെത്തുന്നു. കഴിഞ്ഞ ദിവസമാണ് വെള്ളം നനഞ്ഞാല്‍ ‘ജലദോഷം’ പിടിക്കാത്ത ഫോണ്‍ സാംസങ് അവതരിപ്പിച്ചത്. വിപണിയിലെ മറ്റ് എതിരാളികളുടെ നീക്കങ്ങള്‍ സസൂക്ഷ്മം വിലയിരുത്തി അവര്‍ മുന്നോട്ട് വെയ്ക്കുന്ന പ്രത്യേകതകള്‍ കൂടെ തങ്ങളുടെ സ്മാര്‍ട് ഫോണിലും ലഭ്യമാക്കുന്ന എന്ന നയമാണ് സാംസങ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. അതും തങ്ങളുടെ മികച്ച മോഡലായ സാംസങ് എസ് 4 ലൂടെ. മോഡലിന് പേര് നല്‍കിയിരിക്കുന്നത് സാംസങ് ഗാലക്സി എസ്4 ആക്റ്റീവ് എന്നാണ്. 


            നിലവില്‍ സോണിയുടെ എക്സ്പീരിയ ZR ന് മാത്രം ഉണ്ടായിരുന്ന വെള്ളത്തിനകത്ത് ചിത്രങ്ങളെടുക്കാനുള്ള കഴിവ് ഇനിമുതല്‍ ഗാലക്സി എസ് 4 നും ഉണ്ടാകും. 8 മെഗാപിക്സലാണ് ഫോണിനുള്ളത്. വെള്ളത്തിനടിയില്‍ അരമണിക്കൂര്‍ വച്ചാലും ഒന്നും സംഭവിക്കാത്ത ഫോണില്‍ പോടിപടലങ്ങളെ ചെറുക്കാനും കഴിവുണ്ടെന്നാണ് സാംസങിന്‍റെ അവകാശവാദം. സാംസങ് ഗാലക്സി എസ്4 ആക്റ്റീവിന്  1920×1080പിക്സലോട് കൂടിയ  5 ഇഞ്ച് ടിഎഫ്ടി ഡിസ്പെയാണുള്ളത്. ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ 4.2 ഒപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 1.9GHz കോര്‍ഡ് കോര്‍ പ്രോസസ്സറുണ്ട്. 2ജിബി റാമും 16 ജിബി ഇന്‍റേണല്‍ സ്റ്റോറേജുമുണ്ട്. മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ ഉയര്‍ത്താനാവും.

 സാംസങ് എസ് 4 ന് 13 മെഗാപിക്സലാണെങ്കില്‍ ആക്റ്റീവില്‍ 8 മെഗാപിക്സലാണ്. ഇതിന്‍റെ അക്വ മോഡ് വെള്ളത്തിനടിയിലെ വീഡിയോ ഫോട്ടോ ഷൂട്ടിന് കൂടുതല്‍ മിഴിവ് നല്‍കുമെന്നാണ് സാംസങ് പറയുന്നത്. ക്യാമറയ്ക്ക് വേണ്ടി എല്‍ഇഡി ഫ്ലാഷും സാംസങ് ക്യാമറയില്‍ ഒരുക്കിയിട്ടുണ്ട്. മുന്‍ ക്യാമറ 2 മെഗാ പിക്സലാണ്. എന്നാല്‍ ഇതില്‍ എച്ഡി വീഡിയോ റിക്കോര്‍ഡിങ് സാധ്യമാണ്. കണക്റ്റിവിറ്റിക്ക് 2ജി, 3ജി, 4ജി, വൈഫൈ, ബ്ളൂടൂത്ത് 4.0, എന്‍ഫ്സി, മൈക്രോ യുഎസിബി 2.0, ഇന്‍ഫ്രാറെഡ് എന്നിവ ഫോണിലുണ്ട്. സോണിയുടെ ഈ പുത്തന്‍ സ്മാര്‍ട് ഫോണിന് ജീവന്‍ പകരുന്നത്  2,600mA ബാറ്ററിയാണ്.

Copyright @ 2013 കമ്പ്യൂട്ടര്‍ ജാലകം. Designed by Ebey John. .Ebey John