ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന് മൊബൈല്‍ ഫോണ്‍ വിപണി അടക്കി വാഴുകയാണ്. എന്നാല്‍ വിന്‍ഡോസും ചെറുതല്ലാത്ത സാന്നിധ്യം മൊബൈല്‍ വിപണിയില്‍ അറിയിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കുറഞ്ഞ വിലയില്‍ കിട്ടുമെങ്കിലും , വിന്‍ഡോസ് ഫോണുകള്‍ അല്പം വീല കൂടുതല്‍ നല്കേണ്ടവയാണ്. എന്നാല്‍ വിന്‍ഡോസില്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിനെ വിന്‍ഡോസ് ഫോണിന് സമാനമായ തീം നല്കാന്‍ സാധിക്കും.
സ്മാര്‍ട്ട് ഫോണിന് സ്പീഡ് കൂട്ടാന്‍ എസ്.ഡി കാര്‍ഡിനെ റാമാക്കാം(only for experts)
വേഗതയെ പ്രണയിക്കുന്നവരാണല്ലോ ആധുനിക തലമുറ. കംപ്യൂട്ടറായാലും,മൊബൈലായാലും എല്ലാം തെല്ലും താമസമില്ലാതെ കാര്യങ്ങള്‍ ചെയ്യാനുപകരിക്കണം എന്നതാണ് ലക്ഷ്യം. പഴയ കംപ്യൂട്ടറുകളേക്കാള്‍ റാം ശേഷിയുള്ളവയാണ് ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണുകള്‍. എന്നാല്‍ അവയ്ക്കും സ്പീഡ് കുറവാണ് എന്ന് തോന്നുന്നുണ്ടോ. എങ്കില്‍ എസ്.ഡി കാര്‍ഡിനെ റാമാക്കി മാറ്റി സ്പീഡ് വര്‍ദ്ധിപ്പിക്കാനാവും.Posted By:
പെന്‍ ഡ്രൈവിലെ autorun.inf വൈറസ് ഒഴിവാക്കുന്ന വിധം
Step 1:
start -- > run --->cmd വഴി command prompt തുറക്കുക .Step 2:
പെന്‍ ഡ്രൈവ് drive ലെറ്റര്‍ ടൈപ്പ് ചെയ്തു Enter അമര്‍ത്തുക (eg : F:)
Step 3:
താഴെയുള്ള നിര്‍ദേശം ടൈപ്പ് ചെയ്യുകD:\> attrib -r -s -h -a autorun.inf
D:\> del autorun.inf
Step 5:
പെന്‍ ഡ്രൈവ് remove ചെയ്തു റീ കണക്ട് ചെയ്യുകPosted By:
സ്മാര്‍ട്ട് ഫോണ്‍ നോട്ട് ത്രീയും സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യന്‍ വിപണിയില്‍
കൊച്ചി: സാംസങിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ നോട്ട് ത്രീയും സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യന്‍ വിപണിയില്‍ എത്തി. ഈ മാസം 25മുതല്‍ ഇവ റീട്ടേയില്‍ വിപണിയില്‍ ലഭ്യമാകും. അന്‍പതിനായിരം രൂപയ്ക്ക് കൃത്യം 100 രൂപ കുറച്ച് 49,900 രൂപയാണ് നോട്ട് ത്രീക്ക് സാംസങ് ഇന്ത്യയിലിട്ടിരിക്കുന്ന വില. കമ്പനി ഇന്ത്യയിലിറക്കുന്ന ഏറ്റവും വില കൂടിയതും മുന്തിയ സൗകര്യങ്ങളുള്ള ഫോണും കൂടിയാണ് നോട്ട് ത്രീ. 168 ഗ്രാമാണ് ഭാരം.
ഈ ആന്‍ഡ്രോയ്ഡ് ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.7 ഇഞ്ച് ആയിരിക്കും. 13 മെഗാ പിക്‌സലിന്റെ അത്യുജ്ജ്വല ക്യാമറയും ഒപ്പമുണ്ട്. കറുപ്പ്, വെളുപ്പ്, പിങ്ക് നിറങ്ങളില്‍ ലഭ്യമാണ്. 24 മണിക്കൂര്‍ ബാക്ക് അപ് ഉള്ള 3,200 എംഎഎച്ച് ബാറ്ററിയാണ് നോട്ട് ത്രീയിലുള്ളത്. ഫോണില്‍ നോട്ട് എടുക്കുന്നതിനും വിവിധ ആപ്‌ളിക്കേഷനുകളിലേക്കു പ്രവേശിക്കുന്നതിനും എസ് പെന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ssസാംസങ് ആദ്യമായി അവതരിപ്പിച്ച സ്മാര്‍ട് വാച്ച് ഗാലക്‌സി ഗീയറും ഇന്ത്യന്‍ വിപണിയിലെത്തി. ഒരു സ്മാര്‍ട് ഫോണിന്റെ സൗകര്യങ്ങളെല്ലാം കൈത്തണ്ടയില്‍ ഒരുതുങ്ങുന്ന ഗാലക്‌സി ഗീയറിന് 22,990 രൂപയാണ് വില. 1.63 ഇഞ്ചാണ് ഗീയറിന്റെ സ്‌ക്രീന്‍ വലിപ്പം. 1.9 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി ഗീയറിലുള്ളത്.Posted By:
Copyright @ 2013 കമ്പ്യൂട്ടര്‍ ജാലകം. Designed by Ebey John.
.Ebey John



